Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basil Joseph

കൊ​ച്ചു​ങ്ങ​ൾ എന്തേലും ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ൽ അ​ത് സാ​ധി​ച്ചു​കൊ​ടു​ക്ക​ണം; ബേ​സി​ലി​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റ്റി ടൊ​വീ​നോ  

മ​മ്മൂ​ട്ടി​യ്ക്ക് പ​ത്മ​ഭൂ​ഷ​ൺ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷം താ​ര​ത്തി​നൊ​പ്പം പ​ങ്കി​ട്ട് മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ൻ​മാ​രാ​യ ആ​സി​ഫ് അ​ലി​യും ടൊ​വീ​നോ​യും ബേ​സി​ലും. സം​സ്ഥാ​ന​ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി തി​രി​കെ ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. ഒ​പ്പം ര​സ​ക​ര​മാ​യ ഒ​രു കാ​ര്യ​വും ന​ട​ന്നു.

മ​മ്മൂ​ട്ടി​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​നി​ടെ ടൊ​വീ​നോ ന​ട​ൻ ബേ​സി​ലി​നെ വീ​ഡി​യോ കോ​ൾ വി​ളി​ച്ച് കാ​ണി​ച്ചു​കൊ​ടു​ത്തു. വീ​ഡി​യോ കോ​ളി​ലൂ​ടെ മ​മ്മൂ​ട്ടി​യെ നേ​രി​ട്ട് ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന ബേ​സി​ലി​ന്‍റെ​യും, ബേ​സി​ലി​ന്‍റെ ര​സ​ക​ര​മാ​യ മ​റു​പ​ടി​ക​ൾ കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന മ​മ്മൂ​ട്ടി, ടൊ​വീ​നോ, ആ​സി​ഫ് അ​ലി എ​ന്നി​വ​രു​ടെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

 

Movies

സി​നി​മ നി​ർ​മാ​ണ​ത്തി​ലേ​യ്ക്ക് ചു​വ​ടു​വെ​ച്ച് ബേ​സി​ൽ ജോ​സ​ഫ്

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ല്‍ ജോ​സ​ഫ് ഇ​നി നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്കും ഇ​റ​ങ്ങു​ന്നു. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് നി​ർ​മാ​ണ​ക്ക​മ്പ​നി​യെ​ക്കു​റി​ച്ച് ബേ​സി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ബാ​ന​റി​ന്‍റെ ടൈ​റ്റി​ല്‍ ഗ്രാ​ഫി​ക്‌​സും പു​റ​ത്തു​വി​ട്ടു. ബേ​സി​ൽ ജോ​സ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നാ​ണ് നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ പേ​ര്.

""അ​ങ്ങ​നെ വീ​ണ്ടും. ഇ​തു​വ​രെ ചെ​യ്യാ​ത്തൊ​രു കാ​ര്യം ശ്ര​മി​ക്കു​ന്നു- സി​നി​മാ നി​ര്‍​മാ​ണം. എ​ങ്ങ​നെ എ​ന്ന് ഇ​പ്പോ​ഴും പ​ഠി​ച്ചു​വ​രു​ന്ന​തേ​യു​ള്ളൂ. എ​ന്നാ​ല്‍, ക​ഥ​ക​ള്‍ കൂ​ടു​ത​ല്‍ ന​ന്നാ​യി, ധൈ​ര്യ​പൂ​ര്‍​വ്വം, പു​തി​യ രീ​തി​ക​ളി​ല്‍ പ​റ​യ​ണം എ​ന്ന​തു​മാ​ത്ര​മാ​ണ് എ​നി​ക്ക് അ​റി​യാ​വു​ന്ന ഒ​രു​കാ​ര്യം. എ​വി​ടെ​വ​രെ പോ​കു​മെ​ന്ന് നോ​ക്കാം. ബേ​സി​ല്‍ ജോ​സ​ഫ് എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സി​ലേ​ക്ക് സ്വാ​ഗ​തം''. ബേ​സി​ല്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു.

ച​രി​ഞ്ഞ ഗോ​പു​രം താ​ഴെ നി​ന്ന് ഉ​യ​ര്‍​ത്തി നേ​ര​യാ​ക്കാ​ന്‍ നോ​ക്കു​ന്ന സൂ​പ്പ​ര്‍​ഹീ​റോ വേ​ഷ​ത്തി​ലു​ള്ള ഒ​രു​കു​ഞ്ഞി​ന്‍റെ ആ​നി​മേ​ഷ​നി​ലാ​ണ് ടൈ​റ്റി​ല്‍ ഗ്രാ​ഫി​ക്‌​സ്.

നേ​രെ നി​ര്‍​ത്തി​യ ഗോ​പു​രം ത​ള്ളി താ​ഴെ​യി​ട്ട ശേ​ഷം കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ച് കൈ​യി​ല്‍ കോ​ലു​മി​ഠാ​യി​യു​മാ​യി നി​ല്‍​ക്കു​ന്നു കു​ട്ടി​യു​ടെ കാ​രി​ക്കേ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ലോ​ഗോ. ബേ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത മി​ന്ന​ല്‍​മു​ര​ളി റ​ഫ​റ​ന്‍​സ് ഉ​ള്ള​താ​ണ് ടൈ​റ്റി​ല്‍ ഗ്രാ​ഫി​ക്‌​സ്. പ​ശ്ചാ​ത്ത​ല​സം​ഗീ​ത​ത്തി​നൊ​പ്പം ബേ​സി​ലി​ന്‍റെ പൊ​ട്ടി​ച്ചി​രി​യും കേ​ള്‍​ക്കാം.

നി​ര്‍​മി​ക്കു​ന്ന ആ​ദ്യ സി​നി​മ ഏ​താ​യി​രി​ക്കു​മെ​ന്ന​ത​ട​ക്കം മ​റ്റ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​വി​ധാ​ന​സ​ഹാ​യി​യാ​യി തു​ട​ങ്ങി സം​വി​ധാ​യ​ക​നാ​യും ന​ട​നാ​യും ബേ​സി​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ സ​ജീ​വ​മാ​ണ്.

കു​ഞ്ഞി​രാ​മാ​യ​ണം, ഗോ​ദ, മി​ന്ന​ല്‍​മു​ര​ളി എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം​ചെ​യ്തു. മ​ര​ണ​മാ​സ് ആ​ണ് ബേ​സി​ല്‍ നാ​യ​ക​നാ​യി ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ഹൃ​ദ​യ​പൂ​ര്‍​വ്വ​ത്തി​ല്‍ അ​തി​ഥി​വേ​ഷ​ത്തി​ലു​ണ്ട്.

Latest News

Up